രാത്രിയിൽ എഴുന്നേറ്റ് നാം പ്രാർത്ഥിക്കണോ, ഉപവസിക്കണോ?
13.7K views · 19 Jul 2026
ഈ വീഡിയോയിൽ പ്രാർത്ഥനയെയും ഉപവാസത്തെയും കുറിച്ചുള്ള എന്റെ വ്യക്തിപരമായ അനുഭവങ്ങളും ചിന്തകളും ആണ് പങ്കുവെക്കുന്നത്. രാത്രിയിൽ എഴുന്നേറ്റ് പ്രാർത്ഥിക്കുന്നത് നിർബന്ധമായുള്ള ഒരു പ്രാർത്ഥനയല്ലെങ്കിലും, ചിലർക്കത് ഒരു ത്യാഗമായി ദൈവസന്നിധിയിൽ സമർപ്പിക്കാവുന്ന ഒരു ആത്മീയ മാർഗ്ഗമാകാം. എന്റെ ഗർഭകാലത്ത് ഉണ്ടായ ഉറക്കമില്ലായ്മയെ ഞാൻ എങ്ങനെ പ്രാർത്ഥനയാക്കി മാറ്റി, ആ സമയത്ത് വചനപഠനവും ജപമാലയും കുരിശിന്റെ വഴിയും എങ്ങനെ എന്റെ ജീവിതത്തിൽ വലിയ അനുഗ്രഹമായി മാറി എന്നതും ഈ വീഡിയോയിൽ പങ്കുവെക്കുന്നു. അതുപോലെ ഉപവാസത്തെക്കുറിച്ചും, ഞാൻ വീട്ടിൽ practice ചെയ്യുന്ന രീതികളെയും, special intention-കൾക്കായി എടുത്ത fasting അനുഭവങ്ങളെയും ഇവിടെ പറയുന്നു. എന്നാൽ prolonged fasting എടുക്കുമ്പോൾ ഓരോരുത്തരും സ്വന്തം ആരോഗ്യനിലയും ജീവിതസാഹചര്യവും കണക്കിലെടുത്ത് വളരെ സൂക്ഷിച്ച് തീരുമാനിക്കണം. ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശവും തേടണം. പ്രാർത്ഥനയും ഉപവാസവും നമ്മെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാനും, നമ്മുടെ മനസിനെ ശാന്തമാക്കാനും, ജീവിതത്തിലെ ബുദ്ധിമുട്ടുകളെ ആത്മീയമായി കൈകാര്യം ചെയ്യാനുമുള്ള അനുഗ്രഹമായ മാർഗ്ഗങ്ങളാണ്. ഈ വീഡിയോ നിങ്ങളെ സഹായിച്ചെങ്കിൽ share ചെയ്യുകയും channel subscribe ചെയ്യുകയും ചെയ്യണേ. നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും comment ആയി എഴുതാമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു. God bless you all ❤️ Our 3 day fasting video: https://youtu.be/iZ8Ga39fUu0 00:00 ഇന്നത്തെ വിഷയം: പ്രാർത്ഥനയും ഉപവാസവും 01:30 പഴയ തലമുറയുടെ പ്രാർത്ഥനാ ശീലം 04:02 രാത്രി എഴുന്നേറ്റ് പ്രാർത്ഥിക്കണോ 08:14 ബുദ്ധിമുട്ടുകളെ എങ്ങനെ കൈകാര്യം ചെയ്യാം 11:00 ഉറക്കമില്ലായ്മയെ പ്രാർത്ഥനയാക്കി മാറ്റിയത് 13:00 ഉപവാസത്തിന്റെ പ്രാധാന്യം 14:42 എന്റെ fasting അനുഭവങ്ങൾ 16:15 ആരോഗ്യനില നോക്കി ഉപവാസം ചെയ്യണം 18:08 social media fastingയും ചെറിയ ത്യാഗങ്ങളും #Prayer #Fasting #MalayalamChristianTalk #ChristianLife #PrayerLife #FaithJourney #MalayalamYouTube #SpiritualLife #CatholicMalayalam #ChristianMessage
Life Giving Waters




