💒 കല്ലുങ്കത്ര പള്ളിയിൽ | കൃപയും സാക്ഷ്യവും നിറഞ്ഞ സമയം ✨ #ക്രിസ്തീയസാക്ഷ്യം #മലയാളംസന്ദേശം
2.8K views · 5 Apr 2026
എന്റെ പ്രിയപ്പെട്ട എല്ലാവർക്കും ക്രിസ്തുവിന്റെ സ്നേഹപൂർവ്വമായ വന്ദനം. എന്റെ ബാല്യകാലവുമായി അത്രയും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ഈ പള്ളിയിൽ ദൈവവചനം പങ്കുവെക്കാൻ വീണ്ടും നിൽക്കാൻ കഴിഞ്ഞത് എനിക്ക് ഏറെ വികാരഭരിതമായ അനുഭവമായിരുന്നു. ഈ ഇടവും അതിനോടൊപ്പം ചേർന്ന ഓർമ്മകളും എന്റെ ഹൃദയത്തിൽ വളരെ ആഴത്തിൽ പതിഞ്ഞിരിക്കുന്നവയാണ്. ബാല്യകാലം മുതൽ തന്നെ ഈ പള്ളിയുമായി എനിക്ക് വളരെ അടുത്ത ആത്മബന്ധമുണ്ട്. ഇവിടെ എത്തുമ്പോഴെല്ലാം എന്റെ ജീവിതത്തിന്റെ പല മനോഹര നിമിഷങ്ങളും, അനുഗ്രഹീത ഓർമ്മകളും, പ്രത്യേകിച്ച് എന്റെ കുടുംബത്തോടും daddyയോടും ബന്ധപ്പെട്ട സ്നേഹസ്മരണകളും മനസിലേക്ക് തിരികെ വരുന്നു. അതുകൊണ്ടുതന്നെ ഇന്നിവിടെ നിൽക്കുന്നത് എനിക്ക് ഒരു സാധാരണ അവസരം മാത്രമല്ല, ദൈവം തന്ന ഒരു വലിയ കൃപാനുഭവമാണ്. ഞാൻ അറിഞ്ഞും അനുഭവിച്ചും വന്ന എന്റെ ക്രിസ്തുവിനെ നിങ്ങളുമായി പങ്കുവെക്കാനുള്ള അനുഗ്രഹിത വേദിയായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ജീവിതത്തിൽ ഞാൻ ഒരു അമ്മയുമാണ്, ഒരു ജോലി ചെയ്യുന്ന സ്ത്രീയുമാണ്, അതോടൊപ്പം ദൈവം വിളിക്കുന്നിടത്ത് അവന്റെ വചനം പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരാളുമാണ്. ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്ന് പലരും ചോദിക്കുമ്പോൾ, എനിക്ക് പറയാനുള്ളത് ഒറ്റ വാക്ക് മാത്രം — സമയം ഉൾപ്പെടെ എല്ലാറ്റിനും നാഥൻ ദൈവമാണ്. ഞാൻ എന്റെ കഴിവിന്മേൽ ആശ്രയിച്ചല്ല നിൽക്കുന്നത്; പരിശുദ്ധാത്മാവാണ് വഴികാട്ടുന്നതും സംസാരിപ്പിക്കുന്നതും. ഞാൻ പറയുന്നത് എന്റെ സ്വന്തം ജ്ഞാനത്തിൽ നിന്നോ തയ്യാറെടുപ്പിൽ നിന്നോ അല്ല, ദൈവം എനിക്കു നൽകിയ അനുഭവങ്ങളിലും അവന്റെ കൃപയിലും നിന്നാണ്. എന്റെ ജീവിതത്തിൽ ഉണ്ടായ പല ചെറിയ അനുഭവങ്ങളിലും ഞാൻ ദൈവത്തിന്റെ ഇടപെടൽ വ്യക്തമായി കണ്ടിട്ടുണ്ട്. ഞാൻ ഭയപ്പെട്ട നിമിഷങ്ങളിലും, എനിക്ക് കഴിയില്ലെന്ന് തോന്നിയ അവസരങ്ങളിലും, “വിശ്വാസത്തോടെ പോകൂ, ഞാൻ നിന്നെ സഹായിക്കും” എന്ന് കർത്താവ് തന്നെയാണ് ഉറപ്പുനൽകിയത്. ഞാൻ എന്റെ അപര്യാപ്തതകളെ മാത്രം നോക്കിയപ്പോൾ പേടി ഉണ്ടായിരുന്നു; എന്നാൽ കർത്താവിന്റെ ഇഷ്ടത്തോട് ചേർന്നു നിൽക്കുമ്പോൾ അവൻ ഓരോ കാര്യത്തിനും വഴിതുറക്കുന്നതായി ഞാൻ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ ഇന്ന് പങ്കുവെക്കുന്നത് എന്റെ വാക്കുകൾ അല്ല, കർത്താവ് എന്നിൽ നിക്ഷേപിച്ച അനുഭവങ്ങളാണ് എന്ന് ഞാൻ വിശ്വസിക്കുന്നത്. നമ്മുടെ ജീവിതത്തിലെ കുടുംബവും, മക്കളും, ജോലിയും, സേവനവും എല്ലാം ദൈവത്തിന്റെ ദാനങ്ങളാണ്. ഒന്നും നമ്മുടെ സ്വന്തം യോഗ്യതകൊണ്ടല്ല; കർത്താവിന്റെ കൃപകൊണ്ടാണ്. ഈ സാക്ഷ്യം കേൾക്കുന്ന ഓരോരുത്തർക്കും ദൈവത്തിൽ കൂടുതൽ വിശ്വാസത്തോടെ നടക്കാനും, അവൻ വിളിക്കുന്നിടത്ത് ധൈര്യത്തോടെ നിൽക്കാനും ഈ സന്ദേശം സഹായിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഈ സന്ദേശം നിങ്ങൾക്ക് അനുഗ്രഹമായെങ്കിൽ, മറ്റുള്ളവരുമായി പങ്കുവെക്കണേ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. Video Credits: Video of Kallumgathara church exterior (courtesy Jojo Vakathanam) https://www.youtube.com/watch?v=h4yO_gKyU_c
Life Giving Waters




